നരേഷ് ഗോയലിനേയും ഭാര്യയേയും ദുബായ് വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി

മുംബൈ- പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേസിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിന്റെയും ഭാര്യ അനിതാ ഗോയലിന്റേയും വിദേശ യാത്ര തടഞ്ഞു. പറുന്നയരുന്നതിന് ടാക്‌സി വേയിലെത്തിയ ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം തിരിച്ചുവിളിച്ചാണ് ഇരുവരേയും പുറത്തിറക്കിയത്.
എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ഇവരെ തിരിച്ചിറക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
കടബാധ്യതയിലകപ്പെട്ടതിനു പിന്നാലെ പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേഴ്‌സിന്റേയും ജെറ്റ് പ്രവിലേജിന്റേയും അക്കൗണ്ടുകളും മറ്റും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും  കോര്‍പറേറ്റ് കാര്യ മന്ത്രാലയവും പരിശോധിച്ചുവരികയാണ്. ഏപ്രില്‍ 17-നാണ് ജെറ്റ് സര്‍വീസ് നിര്‍ത്തിയത്.

 

Latest News