പിണറായി സര്‍ക്കാരിന്റെ മൂന്നാം വര്‍ഷികം ഇന്ന്; ചര്‍ച്ച ചെയ്യാന്‍ വമ്പന്‍ പരാജയം

തിരുവനന്തപുരം- പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ഇന്ന്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ വാര്‍ഷികത്തില്‍ ചര്‍ച്ചയാവുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളൊന്നും പ്രഖ്യാപിച്ചിരുന്നില്ല.
ഇതുവരെ മന്ത്രിസഭാ വാര്‍ഷികവും അധികാരമേറ്റതിന് ശേഷവമുള്ള 1000 ദിനവും സര്‍ക്കാര്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു.
വമ്പന്‍ തോല്‍വിയുടെ കാരണം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് സി.പി.എം ശബരിമല നിലപാടിനു പുറമെ, മുഖ്യമന്ത്രിയുടെ ശൈലിയും നടപടികളും തെരഞ്ഞെടുപ്പില്‍ തരിച്ചടിച്ചുവെന്ന വിമര്‍ശനമുയരുന്നുണ്ട്.

 

 

Latest News