ന്യൂദല്‍ഹി- ദല്‍ഹിയില്‍ വോട്ടെണ്ണല്‍ ദിവസം വീട്ടമ്മ അതിക്രൂരമായ കൂട്ടബലാല്‍സംഗത്തിന് ഇരയായി. രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ ലിഫ്റ്റ് നല്‍കാമെന്ന വ്യാജേന കാറില്‍ കയറ്റിയ ശേഷം രണ്ടംഗ സംഘം വിജനമായ സ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. തെക്കന്‍ ദില്ലിയിലെ ഫത്തേപൂര്‍ ബേരിയിലാണ് രാജസ്ഥാന്‍ സ്വദേശിനിയായ യുവതി കൂട്ടബലാല്‍സംഗത്തിനിരയായത്.
യുവതിയെ ഇവിടെ തന്നെ ഉപേക്ഷിച്ച ശേഷം ഇരുവരും രക്ഷപ്പെട്ടു. യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ എയിംസിലേക്ക് മാറ്റി. വൈദ്യപരിശോധനയില്‍ ക്രൂരമായ പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയാണിവര്‍. ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്ന യുവതി, ബന്ധുക്കളെ കാണാനാണ് രണ്ട് ദിവസം മുമ്പ് രാജസ്ഥാനില്‍ നിന്ന് ദല്‍ഹിയിലെത്തിയത്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.