എംബി രാജേഷിന്റെ വീടിന് നേരെ ആക്രമണം

പാലക്കാട്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വീടിന് നേരെ ആക്രമണം. അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്കക്കും നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞു. ഷൊര്‍ണൂര്‍ കൈലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ച് എറിയുകയായിരുന്നു. കോണ്‍ഗ്രസിന്റെ വിജയാഹ്ലാദത്തിന്റെ ബാക്കിയാണ് ഇതെന്ന് സിപിഎം ആരോപിച്ചു. പാലക്കാട്ട് നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിറ്റിങ് എം.പിയായ രാജേഷ് യു.ഡി.എഫിന്റെ വികെ ശ്രീകണ്ഠനോടു പരാജയപ്പെടുകയായിരുന്നു. 25 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലമാണ് ഇപ്രാവശ്യം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചത്. 11,637 വോട്ടിനായിരുന്നു ശ്രീകണ്ഠന്റെ വിജയം.

Latest News