ജിദ്ദ - ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി മിന്നും വിജയം നേടിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമോദിച്ചു. ആശംസയും അനുമോദനവും അറിയിച്ച് സൽമാൻ രാജാവ് പ്രധാനമന്ത്രിക്ക് കമ്പി സന്ദേശമയച്ചു. നരേന്ദ്ര മോഡിയെ അഭിനന്ദിച്ച സൽമാൻ രാജാവ്, വിജയകരമായി കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് കഴിയട്ടെയെന്നും ഇന്ത്യക്കാർക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയു കൈവരിക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിൽ നരേന്ദ്ര മോഡിയെ അനുമോദിച്ച് കിരീടാകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സന്ദേശം അയച്ചു.






