Sorry, you need to enable JavaScript to visit this website.

തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ രാജിക്കത്തുകള്‍ രാഹുലിന്റെ മേശപ്പുറത്ത്

ന്യൂദല്‍ഹി- ബിജെപിയോട് വീണ്ടും കനത്ത പരാജയമേറ്റുവാങ്ങിയ കോണ്‍ഗ്രസില്‍ നേതാക്കളുടെ രാജി. ഉത്തര്‍ പ്രദേശ്, ഒഡിഷ, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിച്ച മൂന്ന് മുതിര്‍ന്ന നേതാക്കളാണ് തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രാഹുലിന് രാജി സമര്‍പ്പിച്ചത്. യുപിയിലെ പാര്‍ട്ടി അധ്യക്ഷന്‍ രാജ് ബബ്ബര്‍, കര്‍ണാടകയിലെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച എച്ച് കെ പാട്ടീല്‍, ഒഡീഷയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക് എന്നിവരാണ് പദവിയില്‍ നിന്നൊഴിഞ്ഞത്. 

യുപിയിലെ ഫത്തേപൂരില്‍ മത്സരിച്ച രാജ് ബബ്ബറും തോറ്റിരുന്നു. യുപിയില്‍ സോണിയയുടെ റായ് ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഫത്തേപൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് അഞ്ച് ലക്ഷത്തോളം വോട്ടിനാണ് രാജ് ബബ്ബര്‍ തോറ്റത്. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടന്ന ഒഡീഷയില്‍ കോണ്‍ഗ്രസ് വെറും ഒമ്പതു നിയമസഭാ സീറ്റുകളും ഒരു ലോക്‌സഭാ സീറ്റുമാണ് ലഭിച്ചത്. പട്‌നായിക് മത്സരിച്ച രണ്ട് നിയമസഭാ സീറ്റുകളില്‍ തോറ്റു. ലോക്‌സഭയിലേക്കു മത്സരിച്ച അദ്ദേഹത്തിന്റെ മകനും തോറ്റു.

വരു ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ രാജി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഇവരുടെ രാജി തിടുക്കപ്പെട്ട് പാര്‍ട്ടി സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ തവണ വെറും 44 സീറ്റില്‍ ഒതുങ്ങി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനു ഇത്തവണ വിലയ മച്ചമൊന്നും ഉണ്ടാക്കാനായിട്ടില്ല. ലഭിച്ച സീറ്റുകളുടെ എണ്ണം 52 മാത്രമെ ഉള്ളൂ.  

Latest News