ബീശ - റോഡിലൂടെ അലഞ്ഞുനടന്ന ഒട്ടകത്തില്‍ ഇടിച്ച് കാര്‍ മറിഞ്ഞ് സൗദി പൗരനും ഭാര്യയും രണ്ടു മക്കളും മരിക്കുകയും രണ്ടു കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബീശ-അല്‍റൈന്‍ റോഡില്‍ അല്‍ജുനൈനയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെയാണ് അപകടം. സുരക്ഷാ വകുപ്പുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കി. സിവില്‍ ഡിഫന്‍സ് അധികൃതര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്.