Sorry, you need to enable JavaScript to visit this website.

മോഡി സിനിമ  നാളെ പ്രദര്‍ശനത്തിനെത്തും 

ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിത കഥ പ്രമേയമാക്കിയുള്ള പിഎം നരേന്ദ്ര മോഡി ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും. ഏപ്രില്‍ 11ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.
വിവേക് ഒബ്‌റോയിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയായി വേഷമിടുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വേഷത്തില്‍ മനോജ് ജോഷി എത്തുന്നു. ചിത്രത്തില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടിവി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട് ആണ്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, അഞ്ജന്‍ ശ്രീവാസ്തവ്, കരണ്‍ പടേല്‍, അക്ഷത് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മേരിക്കോം, സരബ്ജിത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമങ്ക് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്‌റോയിയുടെ പിതാവും നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിങും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 23 ഭാഷകളിലായാണ് ചിത്രീകരിച്ചത്.

Latest News