Sorry, you need to enable JavaScript to visit this website.

അമേഠിയില്‍ രാഹുല്‍ തോല്‍വിയിലേക്ക്; വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കും

ഗാന്ധി കുടുംബത്തിന്റെ പരമ്പാഗത മണ്ഡലമായ ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്നില്‍. 5725 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ സ്മൃതി ഇറാനി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ വോട്ടെണ്ണല്‍ മന്ദഗതിയിലാണ്. സിറ്റിങ് എംപിയായ രാഹുല്‍ ഇവിടെ പരാജയപ്പെട്ടാല്‍ അത് കോണ്‍ഗ്രസിനു വലിയ തിരിച്ചടിയാകും. അമേഠിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തിയതെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ഫലസൂചന. 

അതേസമയം വയനാട്ടില്‍ രാഹുല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയമുറപ്പിച്ചിരിക്കുകയാണ്. 4,54,297 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ലീഡ് ചെയ്യുന്നത്്. കേരളത്തില്‍ ഒരു സ്ഥാനാര്‍ത്ഥി നേടുന്ന ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. കേരളത്തില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആധിപത്യം തുടരുന്നു.
 

Latest News