വന്‍ യുഡിഎഫ് മുന്നേറ്റം; 19 മണ്ഡലങ്ങളില്‍ ലീഡ്

കേരളത്തില്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. രണ്ടു മണിക്കൂറോളം 20 മണ്ഡലങ്ങളിലും ലീഡ് തുടര്‍ന്ന യുഡിഎഫ് ഇപ്പോള്‍ 19 മണ്ഡലങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു. നേരത്തെ പിന്നോട്ടു പോയ ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫ് ലീഡ് തിരിച്ചു പിടിച്ചത്. ഇവിടെ എ.എം ആരിഫ് 821 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നതു മാത്രമാണ് ഇടതു പക്ഷത്തിന് ആശ്വാസം. വയനാട്ടില്‍ 12 ശതമാനം വോട്ടെണ്ണിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 62,000 പിന്നിട്ടു മുന്നേറുകയാണ്. മുസ്ലിം ലീഗ് മത്സരിക്കുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ് യുഎഡിഎഫിന് ഏറ്റവും ഉയര്‍ന്ന ലീഡ്.

വാശിയേറിയ പോരാട്ടം നടന്ന വടകരയില്‍ കെ മുരളീധരന്‍ മുന്നേറുന്നു. ബിജെപിക്ക് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന തിരുവനന്തപുരത്ത് ശശി തരൂര്‍ അയ്യായിരത്തോളം വോട്ടിന് മുന്നിട്ടു നില്‍ക്കുന്നു. തൊട്ടു പിന്നില്‍ എല്‍ഡിഎഫാണ്. ബിജെപി മൂന്നാം സ്ഥാനത്ത് തുടരുന്നു.
 

Latest News