ബിജെപി ലീഡ് ചെയ്യുന്നു; കോണ്‍ഗ്രസിനും മുന്നേറ്റം

ന്യൂദല്‍ഹി- വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് മുന്‍തൂക്കം. വിവിധ സംസ്ഥാനങ്ങളിലായി 387 സീറ്റുകളില്‍ 219 സീറ്റുകളില്‍ ബിജെപിയും സഖ്യവും ലീഡ് ചെയ്യുന്നു. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 40 സീറ്റുകള്‍ കുറവാണിത്. അതേസമയം കോണ്‍ഗ്രസും സഖ്യവും 97 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 44 സീറ്റുകളില്‍ മുന്നിലെത്തിയിരിക്കുന്നു. സഖ്യങ്ങള്‍ക്കു പുറത്തുള്ള പാര്‍ട്ടികള്‍ 71 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 164 സീറ്റുകളില്‍ നിന്നുള്ള കണക്കുകള്‍ വരാനിരിക്കുകയാണ്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ബിജെപി മുന്നിലാണ്. 


 

Latest News