ആദ്യറൗണ്ടിൽ ഞെട്ടിച്ച് പാലക്കാടും കോട്ടയവും

തിരുവനന്തപുരം- ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യറൗണ്ടിൽ ഞെട്ടിച്ച് പാലക്കാടും കോട്ടയവും. പാലക്കാട് എം.ബി രാജേഷിനെ ബഹുദൂരം പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠൻ മുന്നിലെത്തി. 4390 വോട്ടിനാണ് ശ്രീകണ്ഠൻ മുന്നിലെത്തിയത്. അതേസമയം തുടക്കത്തിൽ കോട്ടയത്ത് ലീഡ് നിലനിർത്തിയിരുന്ന യു.ഡി.എഫിലെ തോമസ് ചാഴികാടനെ പിന്തള്ളി എൽ.ഡി.എഫിലെ വി.കെ വാസവൻ മുന്നിലെത്തി. ആറ്റിങ്ങലിൽ എ.സമ്പത്തും പിറകിലാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ മുന്നിലെത്തി. ആറ്റിങ്ങലിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് മുന്നിലെത്തി.
 

Latest News