Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദമാം ഇന്ത്യൻ സ്‌കൂൾ ചെയർമാനെ തൽസ്ഥാനത്തു നിന്ന് നീക്കി 

ദമാം- ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഭരണസമിതി  ചെയർമാൻ സുനിൽ മുഹമ്മദിനെ സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഉന്നതാധികാര സമിതി തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഇത് സംബന്ധിച്ച് ഹയർ ബോർഡിന്റെ അറിയിപ്പ് ഇന്നലെ കൈമാറി. സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അംഗീകൃത ചട്ടങ്ങൾ പാലിച്ചില്ലെന്ന കാരണത്താലാണ് ഈ നടപടിയെന്ന് ഇന്ത്യൻ സ്‌കൂളുകളുടെ ഹയർ ബോർഡ് അംഗം മലയാളം ന്യൂസിനോട് പറഞ്ഞു. പുതിയ ചെയർമാന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.  
അതേസമയം ഏതാനും വർഷമായി ദമാം ഇന്ത്യൻ സ്‌കൂളിൽ നടന്നു വരുന്ന കെടുകാര്യസ്ഥത സംബന്ധിച്ച് രക്ഷിതാക്കളിൽ നിന്നും ഇന്ത്യൻ സമൂഹത്തിൽ നിന്നും പരാതി ഉയർന്നിരുന്നു. കഴിഞ്ഞ മാസം തങ്ങളുടെ അനുമതിയില്ലാതെ ബോയ്‌സ് വിഭാഗത്തിലെ സെൻട്രൽ എയർ കണ്ടീഷനർ റിപ്പയർ ചെയ്യുന്നതിന് ഭരണസമിതി കരാർ നൽകിയതാണ് ഹയർ ബോർഡിനെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത് എന്നറിയുന്നു. യഥാർഥത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂളിന്റെ ബജറ്റ് ഹയർ ബോർഡ് അംഗീകരിച്ചതാണെന്നും ഇതിലുൾപ്പെട്ട എയർ കണ്ടീഷനറുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെച്ചതിൽ അപാകതയില്ലെന്നുമാണ് സുനിൽ മുഹമ്മദിന്റെ വിശദീകരണം.
ജോയ്‌സി മുഖർജി പ്രസിഡന്റും നിയാസി, ദാനിഷ് അബ്ദുൽ ഗഫൂർ എന്നിവർ അംഗങ്ങളുമായാണ് ഹയർ ബോർഡ് പ്രവർത്തിക്കുന്നത്. റിയാദ് ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ മനീഷ് നാഗ്പാൽ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ 
(കോൺസുലർ വിഭാഗം) സാഹിൽ ശർമ എന്നിവരാണ് സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഒബ്‌സർവർമാർ. ഇവരുടെ അനുമതിയോടെ ദമാം സ്‌കൂളിൽ പുതിയ ചെയർമാനെ നിയോഗിക്കുമെന്നും ഹയർ ബോർഡ് വക്താവ് കൂട്ടിച്ചേർത്തു. 

Latest News