ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍  ഇന്ത്യന്‍ വംശജന്‍ 

മെല്‍ബണ്‍- ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജന്‍. വെന്റ്വര്‍ത്തിന്‍ സീറ്റില്‍ നിന്ന് ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഡേവ് ശര്‍മ (43)യാണ് തെരഞ്ഞെടുക്കപ്പെട്ടത്. 51.16% വോട്ട് നേടിയാണ് ഡേവ് ശര്‍മ ജയിച്ചത്. ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വംശജന്‍ തെരഞ്ഞെടുക്കപ്പെടുന്നത്.6 മാസം മുന്‍പ് ഓസ്‌ട്രേലിയയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡേവ് ശര്‍മ തോറ്റെങ്കിലും ഇത്തവണ അതേ സ്ഥാനാര്‍ഥിയോടു മത്സരിച്ചാണ് ജയിച്ചത്. നേരത്തെ ഇസ്രയേല്‍ അംബാസഡറായിരുന്നു ഡേവ്. പിതാവ് ഇന്ത്യക്കാരനും മാതാവ് ഓസ്‌ട്രേലിയക്കാരിയുമാണ്.

 

Latest News