പോളണ്ടില്‍ ഒറ്റ പ്രസവത്തില്‍  ആറ് കുഞ്ഞുങ്ങള്‍ 

ക്രാക്കോ, പോളണ്ട്- ഒറ്റ പ്രസവത്തില്‍ യുവതി ജ•ം നല്‍കിയത് ആറ് കുഞ്ഞുങ്ങള്‍ക്ക്. പോളണ്ടിലെ ക്രാക്കോ നഗരത്തിലുള്ള യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഈ കൗതുക പ്രസവം നടന്നത്. സിസേറിയനിലൂടെയാണ് ആറ് കുട്ടികളേയും പുറത്തെടുത്തത്. നാല് പെണ്‍കുഞ്ഞുങ്ങളും രണ്ട് ആണ്‍കുഞ്ഞുങ്ങലും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും ഒരു കിലോ ഭാരവുണ്ട്.പോളണ്ടില്‍ ഇത്തരമൊരു പ്രസവം ഇതാദ്യമായാണ്.പോളണ്ട് പ്രസിണ്ടന്റ് ദുദ്ര കുട്ടികളുടെ മാതാപിതാക്കളെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.

Latest News