യുവാവ് ലൈവായി തൂങ്ങിമരിച്ചു; കാമുകി കുടുങ്ങി

താനെ- മകനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാമുകിക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. കാമുകിയമുമായി വഴക്കുണ്ടാക്കിയ 26 കാരന്‍ ആത്മഹത്യ ചെയ്യുന്നത് ലൈവ് ആയി കാണിച്ച വിഡിയോ ആണ് അവര്‍ തെളിവായി ഹാജരാക്കിയത്.  താനെയിലെ ഉല്ലാസ് നഗറിലാണ് സംഭവം. മെയ് 21ന് വൈകുന്നരേമാണ് ഹാനി അശ്വനി എന്ന യുവാവ് ആത്മഹത്യ ചെയ്തത്. അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തുവെങ്കിലും കൂടുതല്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ വിഡിയോ കണ്ടെത്തിയതോടെയാണ് മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.പരാതിയുടെ അടിസ്ഥാനത്തില്‍ കാമുകിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്.
കടുത്ത പ്രണയനൈരാശ്യമാണ് യുവാവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ആറു വര്‍ഷം മുമ്പ് കോളേജ് കാലത്ത് ആംരഭിച്ച പ്രണയ ബന്ധമായിരുന്നു ഇരുവരുടേത്. പിന്നീട് തെറ്റിപിരിഞ്ഞ ഇരുവരും മറ്റു വിവാഹങ്ങള്‍ക്ക് തയാറെടുത്തിരുന്നു. പിന്നീടാണ് യുവാവിന് വീണ്ടും മനം മാറ്റമുണ്ടായത്. മെയ് 21ന് രണ്ടു പേരും പരസ്പരം കാണാന്‍ തീരുമാനിക്കുകയായിരുന്നു. ഇവിടെ വെച്ച് ഇരുവരും വീണ്ടും വഴക്കുണ്ടാക്കിയാണ് പിരിഞ്ഞത്. വീട്ടിലെത്തിയ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി യുവാവ് കാമുകിക്ക് വിഡിയോ കാള്‍ ചെയ്യുകയും താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് മരണം കാമുകിക്ക് കാണിക്കുകയും ചെയ്തു. യുവാവിന്റെ പിതാവ്  രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

 

Latest News