മോക്ക് വോട്ടുകള്‍ ഒഴിവാക്കാന്‍ മറന്നു; യഥാര്‍ഥ വോട്ടുകള്‍ ഒഴിവാക്കി

ഷിംല- ഹിമാചല്‍ പ്രദേശില്‍ വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ചെയ്ത മോക്ക് പോള്‍ വോട്ടുകള്‍ ഒഴിവാക്കാതെ വോട്ടെടുപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ സംഭവം മറച്ചുവെക്കാന്‍ പിന്നീട് യഥാര്‍ഥ വോട്ടുകള്‍ ഒഴിവാക്കി. സംഭവം അന്വേഷിക്കുയാണെന്നും കുറ്റക്കാരായ അഞ്ച് പ്രിസൈഡിംഗ് ഓഫീസര്‍മാരേയും 15 പോളിംഗ് ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്യുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ദേവേഷ് കുമാര്‍ പറഞ്ഞു. ഞായറാഴ്ച വോട്ടെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലെ അഞ്ച് പോളിംഗ് സ്‌റ്റേഷനകളിലാണ് ഉദ്യോഗസ്ഥര്‍ മോക്ക് വോട്ട് ഒഴിവാക്കാന്‍ മറന്നു പോയത്.
ഇ.വി.എം സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മോക്ക് പോള്‍ നടത്തിയിരിക്കണമെന്നാണ് ഇലക് ഷന്‍ കമ്മീഷന്‍ മാര്‍ഗനിര്‍ദേശം. പോളിംഗ് ഏജന്റുമാരുടെ മുന്നില്‍ വെച്ച് 50 വോട്ട് ചെയ്ത് ഫലം അവരെ കാണിക്കണം.
മോക്ക് വോട്ടുകള്‍ നീക്കിയിട്ടില്ലെന്ന അബദ്ധം തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ യഥാര്‍ഥ വോട്ടുകള്‍ നീക്കുകയായിരുന്നു. നിരീക്ഷകരാണ് അപാകത കണ്ടെത്തിയത്.

 

Latest News