എന്‍ജിനീയറിംഗ്: ഷഫീല്‍ മാഹിന് ഒന്നാം റാങ്ക്

തിരുവനന്തപുരം∙ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് സ്വദേശി എൻ.ഷഫീൽ മാഹിനാണ് ഒന്നാം റാങ്ക്. വേദാന്ത് പ്രകാശ് ഷേണായ് (കോട്ടയം), അഭിലാഷ് കർ (കോട്ടയം), ആനന്ദ് ജോർജ് (കോട്ടയം), എം.നന്ദഗോപാൽ (കോഴിക്കോട്) എന്നിവർക്കാണ് രണ്ടു മുതൽ അഞ്ചു വരെ റാങ്ക്.  ആദ്യ 10 റാങ്കും ആണ്‍കുട്ടികൾ നേടി. ആദ്യ 5,000 റാങ്കിൽ 2535 പേർ കേരള സിലബസ് പഠിച്ച് പരീക്ഷയെഴുതിയവരാണ്.
ഓപ്ഷൻ റജിസ്ട്രേഷൻ 22ന് ആരംഭിക്കും. 27നാണ് ആദ്യ ട്രയൽ അലോട്ട്മെന്‍റ്.   ആദ്യ അലോട്ട്മെന്‍റ് ജൂൺ 30ന് നടക്കും. ജൂലൈ അവസാനത്തോടുകൂടി അലോട്ട്മെന്‍റുകള്‍ പൂർത്തീകരിക്കുമെന്ന്ന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് അറിയിച്ചു.

റാങ്ക് പട്ടിക

സംസ്ഥാനത്ത് 150 എൻജിനീയറിങ് കോളജുകളിലായി ആകെ 54,604 സീറ്റുകളാണ് ഉള്ളത്. ഇതിൽ ഒൻപതു സർക്കാർ കോളജുകളും ഉള്‍പ്പെടുന്നു. 33,000 സീറ്റുകളിലേക്ക് പരീക്ഷാ കമ്മീഷണർ നേരിട്ടു പ്രവേശനം നടത്തും.
ഫാർമസി പ്രവേശന പരീക്ഷയിൽ മലപ്പുറം സ്വദേശി സി.പി.അലിഫ് അൻഷിൽ ഒന്നാം റാങ്ക് നേടി. സുദീപ് മാജി (കോട്ടയം), നക്വാഷ് നാസർ (കോഴിക്കോട്), പി.കെ.മുഹമ്മദ് റബീഹ് (കോഴിക്കോട്), പി.എസ്. നിർമൽ പ്രകാശ് (മലപ്പുറം) എ. ജഹാൻഷ (തിരുവനന്തപുരം), ജോൺ ആർഡ്രിയാൻ (എറണാകുളം) എം. നീതു (മലപ്പുറം), എസ്. ഗോവർധൻ ദാസ് (വയനാട്), അക്ഷയ് ജല രാജ് (കണ്ണൂർ) എന്നിവർക്കാണു രണ്ടു മുതൽ 10 വരെ റാങ്കുകൾ.


 

Latest News