അനധികൃത സ്വത്തു സമ്പാദനം: മുലായം സിങിനും അഖിലേഷിനും സിബിഐ ക്ലീന്‍ ചിറ്റ്

ന്യുദല്‍ഹി- അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങിനും മകനും പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കി. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മതിയായ തെളിവുകള്‍ കണ്ടെത്തിയില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2013 ഓഗസ്റ്റില്‍ ഇരു നേതാക്കള്‍ക്കുമെതിരായ കേസ് അവസാനിപ്പച്ചിരുന്നതാണെന്നും സിബിഐ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിശ്വനാഥ് ചതുര്‍വേദി 2005-ല്‍ തനിക്കും കുടുംബത്തിനുമെനെതിരെ നല്‍കിയ അനധികൃത സ്വത്തു കേസ്  ഒരു തെളിവും ലഭിക്കാത്തതിനെ തുടര്‍ന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ തളളിയിരുന്നതാണെന്ന് മുലായം നേരത്തെ പറഞ്ഞിരുന്നു. മുലായത്തിനും മക്കളായ അഖിലേഷിനും പ്രതീകിനും അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവിനുമെതിരെ കേസെടുക്കാന്‍ സിബിഐയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചതുര്‍വേദി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
 

Latest News