കോഴിക്കോട്- കുന്ദമംഗലത്തെ സ്വകാര്യ പി.എസ്.സി കോച്ചിംഗ് സെന്ററിൽ ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർഥികളുടെ നഗ്‌നത ഒപ്പിയെടുക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കുന്ദമംഗലത്ത് പ്രവർത്തിക്കുന്ന പി.എസ്.സി കോച്ചിംഗ് സെന്ററിലെ ഗസ്റ്റ് അധ്യാപകൻതിരുവനന്തപുരം വെട്ടുക്കാട് വിപിൻ നിവാസിൽ പ്രവീൺ കുമാർ (37) എന്ന ശുജയെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പി.എസ്.സി കോച്ചിംഗ്
സെന്ററിൽ ഗസ്റ്റ് അധ്യാപകനായി എത്തിയ ഇയാൾ പെൺകുട്ടികൾഉപയോഗിക്കുന്ന ബാത്ത്‌റൂമിൽ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.
ജീവനക്കാരി ക്യാമറ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപന ഉടമയെ അറിയിക്കുകയും സ്ഥാപന ഉടമ പോലീസിൽ വിവരം അറിയിക്കുകയും ജീവനക്കാരിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയുമായിരുന്നു.
കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലേയും പല സ്ഥാപനങ്ങളിലും ഇയാൾ ക്ലാസെടുക്കാൻ പോകാറുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷിച്ച്
വരികയാണ്. പ്രതിയെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും.