കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യം 

ചെന്നൈ-ഗോഡ്‌സേ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച പ്രശസ്ത നടന്‍ കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം. മഹാത്മാഗാന്ധി സൂപ്പര്‍ താരമാണെന്ന് നടനും മക്കള്‍ നീതി മയ്യം അദ്ധ്യക്ഷനുമായ കമല്‍ ഹാസന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 'എനിക്ക് വില്ലനെ നായകനായി സ്വീകരിക്കാനാവില്ല. എക്കാലവും എന്റെ ഹീറോ ഗാന്ധിജി തന്നെയാണ്, അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നതിനിടെ ഗന്ധിജിയുടെ ചെരുപ്പ് നഷ്ടപ്പെട്ടു. അദ്ദേഹം ഒട്ടും മടിക്കാതെ തന്നെ തന്റെ മറ്റേ ചെരുപ്പും ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് എറിഞ്ഞു. അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെടണമെങ്കില്‍ രണ്ടും കിട്ടണം എന്നതായിരുന്നു മഹാത്മാവിന്റെ ആദര്‍ശം. എനിക്ക് ഒരു ചെരിപ്പ് മാത്രമാണു കിട്ടിയത്. രണ്ടാമത്തേതിനായി കാത്തിരിക്കുന്നു. എന്നായിരുന്നു ഗോഡ്‌സെ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കുനേരെയുണ്ടായ ചെരുപ്പേറു കൂടി സൂചിപ്പിച്ചു കൊണ്ട് കമല്‍ ഹാസന്‍ പറഞ്ഞു.

Latest News