യാത്രക്കാരന് ഹൃദയസ്തംഭനം,  എയര്‍ ഇന്ത്യ വിമാനം നിലത്തിറക്കി 

ഗാന്ധിനഗര്‍-എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. ഡല്‍ഹിയില്‍നിന്ന് മസ്‌ക്കറ്റിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗുജറാത്തിലെ ജാംനഗര്‍ വ്യോമതാവളത്തില്‍ വിമാനം ഇറക്കിയത്.എയര്‍ ഇന്ത്യയുടെ 973 വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന മുപ്പത്തിമൂന്നുകാരനാണ് ഹൃദയസ്തംഭനമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ ജാംനഗറിലെ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest News