മക്കക്കും ജിദ്ദക്കും നേരെ മിസൈല്‍ ആക്രമണ ശ്രമം

മക്ക- വിശുദ്ധ മക്കക്കും ജിദ്ദക്കും നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമങ്ങള്‍. ഇന്ന് പുലര്‍ച്ചെയാണ് യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ മക്കയും ജിദ്ദയും ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചത്. ആദ്യത്തെ മിസൈല്‍ മക്കക്ക് കിഴക്ക് 70 കിലോമീറ്റര്‍ ദൂരെ തായിഫിനു മുകളില്‍ വെച്ച് സൗദി സൈന്യം തകര്‍ത്തു. പാട്രിയറ്റ് റോക്കറ്റുകള്‍ ഉപയോഗിച്ച് ശത്രുവിന്റെ ബാലിസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു. അധികം കഴിയാതെ ജിദ്ദ ലക്ഷ്യമിട്ട് മറ്റൊരു ബാലിസ്റ്റിക് മിസൈല്‍ കൂടി ഹൂത്തികള്‍ തൊടുത്തുവിട്ടു. മക്കക്ക് പടിഞ്ഞാറ് 70 കിലോമീറ്റര്‍ ദൂരെ ജിദ്ദ ലക്ഷ്യമിട്ടെത്തിയ മിസൈലും സൗദി സൈന്യം വിജയകരമായി തകര്‍ത്തു.
രണ്ടു വര്‍ഷം മുമ്പും മക്ക ലക്ഷ്യമാക്കി ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു. അന്നും തായിഫിനു സമീപം സൗദി സൈന്യം മിസൈല്‍ തകര്‍ക്കുകയായിരുന്നു.

 

Latest News