സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്തത് 909 പോസ്റ്റുകള്‍

ന്യൂദല്‍ഹി- ഏഴു ഘട്ടങ്ങളിലായി പൂര്‍ത്തിയായ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ സമൂഹ മാധ്യമങ്ങളിലെ 909 പോസ്റ്റുകള്‍ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്‍ ആവശ്യപ്പെട്ടിതനെ തുടര്‍ന്ന് ഫേസ് ബുക്ക് 650 പോസ്റ്റുകളും ട്വിറ്റര്‍ 220 പോസ്റ്റുകളും നീക്കം ചെയ്തുവെന്ന് ഇലക്് ഷന്‍ കമ്മീഷന്‍ കമ്മ്യണിക്കേഷന്‍സ് ഡയരക്ടര്‍ ജനറല്‍ ധീരേന്ദ്ര ഓജ പറഞ്ഞു. ഷെയര്‍ചാറ്റില്‍നിന്ന് 31 ഉം യൂട്യൂബില്‍നിന്ന് അഞ്ചും വാട്‌സാപ്പില്‍നിന്ന് മൂന്നും പോസ്റ്റുകള്‍ നീക്കി.
ഫേസ് ബുക്കില്‍നിന്ന് നീക്കം ചെയ്ത 650 പോസ്റ്റുകളില്‍ 482 എണ്ണവും പ്രചാരണ സമയം അവസാനിച്ച ശേഷം നല്‍കിയ രാഷ്ട്രീയ സന്ദേശങ്ങളാണ്.  
 രണ്ട് പോസ്റ്റുകള്‍ പെരുമാറ്റചട്ടം ലംഘിച്ചതിനും 43 എണ്ണം വോട്ടര്‍മാര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും 28 എണ്ണം സഭ്യതയുടെ ലംഘിച്ചതിനുമാണ് നീക്കം ചെയ്തത്. 11 എണ്ണം എക്‌സിറ്റ് പോളുകളും വിദ്വേഷ പ്രസംഗങ്ങളുമായിരുന്നു.
ഏഴു ഘട്ടങ്ങളിലായി 1297 പെയ്ഡ് ന്യൂസുകള്‍ കണ്ടെത്തി. ഇതില്‍ 342 എണ്ണം ഒന്നാം ഘട്ടത്തിലും 57 എണ്ണം അവസാനഘട്ടിത്തിലുമാണെന്ന് ഓജ പറഞ്ഞു.

 

Latest News