മാധ്യമങ്ങളിലെ പരിഹാസം: കുമാരസ്വാമി വാളെടുക്കുന്നു

ബംഗളൂരു- രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പരിഹസിക്കുന്ന മാധ്യമങ്ങള്‍ക്കും ട്രോളന്മാര്‍ക്കും കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മുന്നറിയിപ്പ്.
എല്ലാ കാര്യങ്ങളും തമാശയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രീതിക്കെതിരെ നിയമം കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പേരുകള്‍ ദുരുപയോഗം ചെയ്ത് ആരെയാണ് നിങ്ങള്‍ സഹായിക്കുന്നത്? ഞങ്ങള്‍ രാഷ്ട്രീയക്കാരെ കുറിച്ച് എന്താണ് നിങ്ങള്‍ വിചാരിക്കുന്നത്? കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായാണോ ഞങ്ങളെ നിങ്ങള്‍ക്ക് തോന്നുന്നത്? എല്ലാം തമാശരൂപേണ അവതരിപ്പിക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത്- കുമാരസ്വാമി ചോദിച്ചു.

 

Latest News