തലശ്ശേരി- കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ടതില്ലെന്ന പ്രതികരണമാണ് വടകര ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിന് നേരെ നടന്ന അക്രമത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.നസീറിന് നേരെ നടന്ന അക്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് ഇപ്പോൾ മനസിലാക്കാൻ സാധിച്ചത.് ഒരാൾ പാർട്ടി വിട്ടുപോയെന്ന് കരുതി അയാളെ അക്രമിക്കുന്ന രീതിയോട് യോജിപ്പില്ലെന്നും കോടിയേരി പറഞ്ഞു. കള്ളവോട്ടിന് സി.പി.എം എതിരാണെന്നും കോടിയേരി പറഞ്ഞു. ഒന്നോ രണ്ടോയാളുകൾ കള്ള വോട്ട് ചെയ്തെന്ന് കണ്ടെത്തി റീപോളിംഗ് നടത്തി വോട്ടർമാരെ മുഴുവൻ ശിക്ഷിക്കുന്ന നടപടി ശരിയല്ല. റീപോളിംഗ് സി.പി.എമ്മിന് ഗുണം മാത്രമേ കിട്ടുകയുള്ളൂവെന്നും കോടിയേരി കൂട്ടിച്ചേർത്തു