ഇന്‍ഡോറില്‍ എയര്‍ കണ്ടീഷന്‍ഡ് പോളിംഗ് ബുത്ത്

ഇന്‍ഡോര്‍- മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രത്യേക എയര്‍ കണ്ടീഷന്‍ പോളിംഗ് സ്‌റ്റേഷന്‍ ഒരുക്കി മുനിസിപ്പല്‍ കോര്‍പറേഷന്‍. ഇന്‍ഡോര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ സഹായത്തോടെയാണ് കൊതിപ്പിക്കും സൗകര്യങ്ങളുള്ള പോളിംഗ് സ്‌റ്റേഷന്‍ ഒരുക്കിയത്.
കുട്ടികള്‍ക്ക് പ്രത്യേക മുറി, ലോക്കര്‍ സംവിധാനം, ആംബുലന്‍സ്, വാട്ടര്‍ കൂളര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ശീതള പാനീയങ്ങളും സ്‌നാക്‌സും, വികലാംഗര്‍ക്കായി പ്രത്യേക വാഹനം തുടങ്ങിയ സൗകര്യങ്ങളോടെയാണ് എ.സി പോളിംഗ് ബൂത്ത്.

 

Latest News