വനിതാ സ്ഥാനാര്‍ഥികളില്‍ 100 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന 724  വനിതകളില്‍ 100 പേര്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് വെളിപ്പെടുത്തി. ഇവരില്‍ 78 പേര്‍ ഗുരുതര കേസുകളാണ് നേരിടുന്നതെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ വിശകലനത്തില്‍ വ്യക്തമായി. 716 സ്ഥാനാര്‍ഥികള്‍ നല്‍കിയ സത്യാവാങ്മൂലമാണ് പരിശോധിച്ചത്.
കോണ്‍ഗ്രസിന്റെ 54 വനിതാ സ്ഥാനാര്‍ഥികളില്‍ 14 പേരാണ് കേസുകള്‍ വെളിപ്പെടുത്തിയത്. ബി.ജെ.പിയുടെ 53 സ്ഥാനാര്‍ഥികളില്‍ 18 പേരും ബി.എസ്.പിയുടെ 24 പേരില്‍ രണ്ടു പേരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ 23 ല്‍ ആറുപേരും 222 കക്ഷിരഹിത സ്ഥാനാര്‍ഥികളില്‍ 22 പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നതായി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

 

 

Latest News