Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹറമില്‍ റെക്കോര്‍ഡ് ഇഫ്താര്‍ വിതരണം; ബാക്കി പാക്കറ്റുകള്‍ മറ്റു പള്ളികളിലേക്ക്‌

മക്ക - വിശുദ്ധ ഹറമില്‍ ഇഫ്താര്‍ വിതരണം ചെയ്യുന്നതിന് ഇത്തവണ ്അനുവദിച്ചത് 1496 ലൈസന്‍സ്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിച്ച ലൈസന്‍സ് ഇക്കുറി റെക്കോര്‍ഡ് ആണ്. ശഅ്ബാന്‍ ആദ്യം മുതല്‍ തന്നെ ഇഫ്താര്‍ ലൈസന്‍സ് അനുവദിച്ചു തുടങ്ങിയിരുന്നുവെന്ന് ഹറം സേവനകാര്യ വിഭാഗം മേധാവി മുഹമ്മദ് അല്‍ജാബിരി പറഞ്ഞു.

ഹറമിൽ വിതരണം ചെയ്യുന്ന ഇഫ്താർ ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനും ലൈസൻസ് നേടിയവർ ആരോഗ്യ വ്യവസ്ഥകളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനും 70 ഉദ്യോഗസ്ഥർ അടങ്ങിയ കർമസമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് ഇഫ്താർ കാര്യ വിഭാഗം മേധാവി അബ്ദുല്ല അൽസൽമി പറഞ്ഞു. കർമ സമിതിയെ എട്ടു സംഘങ്ങളായി തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പത്തു ദിവസത്തിനിടെ ഹറമിൽ 29,000 ലേറെ പാക്കറ്റ് ഇഫ്താർ ബാക്കിവന്നു. തീർഥാടകർക്കും വിശ്വാസികൾക്കുമിടയിൽ വിതരണം ചെയ്തിട്ടും ബാക്കിവന്ന ഇഫ്താർ പാക്കറ്റുകൾ ഇക്‌റാം ചാരിറ്റബിൾ സൊസൈറ്റി ശേഖരിച്ച് മറ്റു മസ്ജിദുകളിലും ഇഫ്താർ കേന്ദ്രങ്ങളിലും വിതരണം നടത്തുകയാണ് ചെയ്യുന്നത്. 


ഹറമിൽ ബാക്കിവരുന്ന ഇഫ്താർ ശേഖരിച്ച് സൊസൈറ്റിക്കു കീഴിലെ പാചകപ്പുരയിൽ എത്തിച്ച് അനുയോജ്യമായ രീതിയിൽ സൂക്ഷിച്ചും ചൂടാക്കിയും വീണ്ടും പാക്ക് ചെയ്ത് വിതരണം നടത്തുകയാണ് ചെയ്യുന്നതെന്ന് ഇക്‌റാം ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ അഹ്മദ് അൽമത്‌റഫി പറഞ്ഞു. ബാക്കിവരുന്ന ഇഫ്താർ ശേഖരിച്ച് വിതരണം ചെയ്യുന്നതിന് സൊസൈറ്റിക്കു കീഴിൽ 166 വനിതകൾ അടക്കം 256 പേർ സേവനമനുഷ്ഠിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ പാഴാക്കാതെ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കലും ബാക്കിവരുന്ന ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് ഏറ്റവും മികച്ച ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഗുണഭോക്താക്കൾക്കിടയിൽ വിതരണം ചെയ്യലുമാണ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അഹ്മദ് അൽമത്‌റഫി പറഞ്ഞു. 
ഹറമിൽ കിഴക്കു ഭാഗത്തെ മുറ്റത്ത് അഞ്ചും കിംഗ് അബ്ദുൽ അസീസ് കവാടത്തിനു സമീപം നാലും 84 ാം നമ്പർ ഗെയ്റ്റിനു സമീപം നാലും കിംഗ് അബ്ദുല്ല വികസന ഭാഗത്ത് രണ്ടും കേന്ദ്രങ്ങളിൽ ബാക്കിവരുന്ന ഭക്ഷണം ശേഖരിക്കുന്നുണ്ട്. 
ബാക്കിവരുന്ന ഭക്ഷണങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുന്നതിന് സൊസൈറ്റിക്കു കീഴിലെ വാഹനങ്ങൾ അൽശുബൈകയിലും അജ്‌യാദിന്റെ പ്രവേശന കവാടത്തിലും കിഴക്കു ഭാഗത്തെ മുറ്റത്തും നിർത്തിയിടുന്നുണ്ടെന്നും അഹ്മദ് അൽമത്‌റഫി പറഞ്ഞു. 
 

Latest News