Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ ബുറൈമാന്‍ ജയില്‍ അറ്റോര്‍ണി ജനറല്‍ സന്ദര്‍ശിച്ചു; തടവുകാരില്‍നിന്ന് നേരിട്ട് പരാതികള്‍ കേട്ടു

അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് ജിദ്ദ ബുറൈമാൻ ജയിൽ സന്ദർശിക്കുന്നു.

ജിദ്ദ - ജിദ്ദ ബുറൈമാൻ ജയിലിൽ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബിന്റെ സന്ദർശനം. ഏതാനും തടവുകാരുമായി അറ്റോർണി ജനറൽ കൂടിക്കാഴ്ച നടത്തി ജയിലിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് അന്വേഷിച്ചറിഞ്ഞു. ജയിൽ സേവനങ്ങളിൽ പരാതികളുള്ളവർ അക്കാര്യം തനിക്കു മുന്നിൽ പ്രകടിപ്പിക്കണമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. ശിക്ഷാ കാലം പൂർത്തിയാക്കാറായവരെ മാറ്റിപ്പാർപ്പിക്കുന്ന പ്രത്യേക വ്യക്തിത്വ വികസന വിഭാഗവും തടവുകാർക്കുള്ള പഠന ക്ലാസുകളും കംപ്യൂട്ടർ ലാബും ചികിത്സാ കേന്ദ്രവും ജംജൂം മെഡിക്കൽ ഫാക്ടറിയും ശൈഖ് സൗദ് അൽമുഅജബ് സന്ദർശിച്ചു. മെഡിക്കൽ ഫാക്ടറിയുടെ പ്രയോജനം 240 തടവുകാർക്ക് ലഭിക്കുന്നുണ്ട്. മെഡിക്കൽ വസ്തുക്കളാണ് ഇവിടെ നിർമിക്കുന്നത്. ഫാക്ടറിയിൽ ജോലി ചെയ്യുന്ന തടവുകാർക്ക് പ്രതിമാസ വേതനം ലഭിക്കുന്നുണ്ട്. ഫാക്ടറിയിൽ പരിശീലനം സിദ്ധിച്ച് ശിക്ഷാ കാലം പൂർത്തിയാക്കുന്നവർക്ക് ജംജൂം മെഡിക്കൽ ഫാക്ടറിയിൽ സ്ഥിര ജോലിയും ലഭിക്കും. 


മാസത്തിൽ നിശ്ചിത ദിവസം തടവുകാർക്ക് ഭാര്യമാർക്കും മക്കൾക്കുമൊപ്പം കഴിയുന്നതിന് അവസരമൊരുക്കുന്ന ഫാമിലി ഹോം വിഭാഗവും അറ്റോർണി ജനറൽ സന്ദർശിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം റമദാനിൽ ഇഫ്താർ കഴിക്കുന്നതിന് ബുറൈമാൻ ജയിൽ അധികൃതർ അവസരമൊരുക്കുന്നതിൽ തടവുകാർ നന്ദി പറഞ്ഞു. മയക്കുമരുന്ന് സേവാ കേസുകളിൽ അറസ്റ്റിലാകുന്നവർക്കുള്ള ലഹരി വിമുക്ത ചികിത്സാ കേന്ദ്രവും ശൈഖ് സൗദ് അൽമുഅജബ് സന്ദർശിച്ചു. മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് ഈ കേന്ദ്രം തങ്ങളെ രക്ഷപ്പെടുത്തിയതായി തടവുകാർ അറ്റോർണി ജനറലിനു മുന്നിൽ വെളിപ്പെടുത്തി. 
ജിദ്ദ ജയിലും ശൈഖ് സൗദ് അൽമുഅജബ് പിന്നീട് സന്ദർശിച്ചു. ഇവിടുത്തെ ബിസിനസ് സെന്ററും ടൈലറിംഗ്, ഡ്രോയിംഗ് കേന്ദ്രങ്ങളും സന്ദർശിച്ച അറ്റോർണി ജനറൽ തടവുകാർ നിർമിച്ച ഉൽപന്നങ്ങൾ വീക്ഷിക്കുകയും ചെയ്തു. സൗദി ജയിൽ വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽഅസ്മരി, മക്ക പ്രവിശ്യ ജയിൽ വകുപ്പ് മേധാവി മേജർ ജനറൽ മാജിദ് അൽദുവൈശ് തുടങ്ങിയർ അറ്റോർണി ജനറലിനെ അനുഗമിച്ചു.
 

Latest News