ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി  ആത്മഹത്യ ചെയ്തു 

ന്യൂദല്‍ഹി- രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥിയെ ജെഎന്‍യുവില്‍  ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇംഗ്ലീഷ് അധ്യാപകന് ഇ-മെയില്‍ വഴി ആത്മഹത്യാക്കുറിപ്പ് അയച്ച ശേഷമായിരുന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.മെയില്‍ കിട്ടിയതിനു പിന്നാലെ അധ്യാപകന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിദ്യാര്‍ഥിയെ സര്‍വകലാശാലയ്ക്കുള്ളിലെ കെട്ടിടത്തിലുള്ള ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Latest News