Wednesday , October   23, 2019
Wednesday , October   23, 2019

കേരളത്തിന്റെ മസാല ബോണ്ട് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍

ലണ്ടന്‍- കേരള അടിസ്ഥാനസൗകര്യ വികസന ബോര്‍ഡിന്റെ (കിഫ്ബി) മസാല ബോണ്ട് ലണ്ടന്‍ എക്‌സ്‌ചേഞ്ചില്‍ (എല്‍എസ്ഇ) ഔദ്യോഗികമായി ലിസ്റ്റ് ചെയ്തു.
വിപണി തുറക്കല്‍ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ്  ഉദ്്ഘാടനം ചെയ്തത്. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇന്ത്യന്‍ സമയം പകല്‍ 12.30ന് (പ്രാദേശിക സമയം രാവിലെ എട്ട്) മണിമുഴക്കിയാണ് മുഖ്യമന്ത്രി ഓഹരി വിപണി തുറന്നത്. ധനമന്ത്രി ടി.എം. തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ബോണ്ട് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതും ഉദ്ഘാടനചടങ്ങ് നടത്തുന്നതും.
കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ നെടും തൂണായ കിഫ്ബി മസാല ബോണ്ട് വില്‍പനയിലൂടെ 2150 കോടി രൂപയാണ് ഇതിനകം സമാഹരിച്ചത്.

 

 

Latest News