Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എഫ് 16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ അമേരിക്കന്‍ കമ്പനിയുമായി കൈകോര്‍ക്കുന്നു

ന്യൂദല്‍ഹി- എഫ് 16 പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ മുന്‍നിര അമേരിക്കന്‍ ആയുധനിര്‍മ്മാണ കമ്പനിയായ ലോക്കീഡ് മാര്‍ട്ടിനുമായി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് കരാര്‍ ഒപ്പിട്ടു. അമേരിക്കന്‍ നഗരമായ ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്ത് പോര്‍വിമാന ഫാക്ടറി ഇന്ത്യയിലേക്കു മാറ്റിസ്ഥാപിക്കാനാണ് ലോക്കീഡ് മാര്‍ട്ടിന്റെ പദ്ധതി. ഇന്ത്യന്‍ സേനയുടെ കോടികളുടെ ആയുധ കരാറുകള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. സോവിയറ്റ് കാലത്തെ പഴകിയ യുദ്ധവിമാനങ്ങളുമായി മുന്നോട്ടു പോകുന്ന ഇന്ത്യന്‍ സേനയ്ക്ക് പുതിയ പോര്‍വിമാനങ്ങളും ആയുധങ്ങളും അത്യാവശ്യമാണ്. എന്നാല്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതിനു പകരം ആഭ്യന്തര കമ്പനികളുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് ആഭ്യന്ത വ്യവസായ രംഗം മെച്ചപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചട്ടം അനുസരിച്ചാണ് ലോക്കീഡ് ടാറ്റയുമായി കൈകോര്‍ക്കുന്നത്.

അതേസമയം ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി അമേരിക്കന്‍ പ്രസിഡന്‍ര് ഈയിടെ അവതരിപ്പിച്ച അമേരിക്ക ഫസ്റ്റ് പദ്ധതിയുമാസി സംഘര്‍ഷത്തിലായേക്കാവുന്ന അവസ്ഥയും നിലവിലുണ്ട്. അമേരിക്കന്‍ കമ്പനികളെ അമേരിക്കന്‍ തന്നെ നിക്ഷേപമിറക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ട്രംപിന്റേത്. എന്നാല്‍ ഫാക്ടറി ഇന്തയിലേക്ക് മാറ്റി സ്ഥാപിച്ചാലും അമേരിക്കയിലെ തങ്ങളുടെ നിര്‍മ്മാണ യൂണിറ്റിലുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്നാണ് ലോക്കീഡ് പറയുന്നത്. പാരീസ് എയര്‍ഷോയ്ക്കിടെയാണ് ടാറ്റയുമായുള്ള കരാര്‍ കമ്പനി പ്രഖ്യാപിച്ചത്.

ഈ കരാര്‍ ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങല്‍ സൃഷ്ടിക്കാനും ആഗോള തലത്തിലുള്ള പോര്‍വിമാന നിര്‍മ്മാണ വിതരണ രംഗത്ത് ഇന്ത്യന്‍ വ്യവസായ മേഖലയെ സുപ്രധാനമായ ഒരു സ്ഥാനത്ത് പ്രതിഷ്ഠിക്കാനും ഈ കരാര്‍ സഹാകമാകുമെന്ന് ഇരു കമ്പനികളും ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. 

ഇന്ത്യയില്‍ പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുള്ള മറ്റൊരു വിദേശ കമ്പനിയാണ് സ്വീഡനിലെ സാബ്. ആധുനിക എഫ് 16 വിമാനങ്ങള്‍ ബദലെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ ഗ്രിപെന്‍ യുദ്ധവിമാനങ്ങള്‍ ആഭ്യന്തരമായി നിര്‍മ്മിക്കുന്നതിന് കണ്ടെത്തിയ ഇന്ത്യന്‍ പങ്കാളിയെ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. 

അതേസമയം ഇന്ത്യ ഇതുവരെ പുതിയ യുദ്ധവിമാനങ്ങള്‍ക്കുള്ള ടെണ്ടര്‍ വിളിച്ചിട്ടില്ല. 100 മുതല്‍ 250 വരെ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്കായി വാങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചാകര മുന്നില്‍ക്കണ്ട് വിദേശ പ്രതിരോധ കമ്പനികള്‍ പല വഴിക്കും നീക്കങ്ങള്‍ നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശനത്തിനായി ജൂണ്‍ 26-ന് പുറപ്പെടും മുമ്പാണ് പുതിയ യുദ്ധവിമാന നിര്‍മ്മാണ കരാറില്‍് കമ്പനികളെത്തിച്ചേര്‍ന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം ഏറ്റവും ഊഷ്മളമായി നിലയിലാണ്. ഇന്ത്യയ്ക്ക് ആയുധം നല്‍കുന്ന ഏറ്റവും വലിയ മൂന്ന് രാജ്യങ്ങളിലൊന്നാണ് അമേരിക്ക. റഷ്യയും ഇസ്രയേലുമാണ് മറ്റു രണ്ടു രാജ്യങ്ങള്‍.

Latest News