പ്രധാനമന്ത്രിയായ ശേഷം മോഡിയുടെ ആദ്യപത്രസമ്മേളനം (live)

ന്യൂദൽഹി- പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോഡി ആദ്യമായി പത്രസമ്മേളനത്തിനെത്തി. ന്യൂദൽഹിയിൽ പാർട്ടി ആസ്ഥാനത്തായിരുന്നു മോഡിയുടെ പത്രസമ്മേളനം. മോഡി വീണ്ടും അധികാരത്തിലെത്തുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. മോഡിക്കൊപ്പം പത്രസമ്മേളനം നടത്തുകയായിരുന്നു അമിത് ഷാ.

2014-ൽ നേടിയതിനേക്കാളും ഭൂരിപക്ഷം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വീണ്ടും അധികാരത്തിൽ വരും. ജനങ്ങളോട് നന്ദി പറയാനാണ് വന്നത്. -മോഡി

ഒരേ സർക്കാർ തന്നെ വീണ്ടും മുഴുവൻ നേടി അധികാരത്തിലെത്തുക എന്നത് ഇന്ത്യയിൽ സാധാരണമല്ല. ബി.ജെ.പി സമ്പൂർണ്ണ ഭൂരിപക്ഷം നേടി അധികാരത്തിലെത്തും.
 

 

 

Latest News