ഗോഡ്‌സെ ദേശഭക്തനെന്ന പ്രസ്താവന: പ്രജ്ഞയ്ക്ക് ഒരിക്കലും മാപ്പില്ലെന്ന് മോഡി

ന്യൂദല്‍ഹി- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്ന പ്രജ്ഞ ഠാക്കൂറിന്റെ വിവാദ പ്രസ്താവന ബിജെപിയെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തെത്തി. 'അവര്‍ മാപ്പു പറഞ്ഞിട്ടുണ്ട്. അത് മറ്റൊരു കാര്യം. എന്നാല്‍ എന്റെ ഹൃദയത്തില്‍ ഒരിക്കലും അവര്‍ക്ക് മാപ്പു നല്‍കാനാവില്ല,' മോഡി പറഞ്ഞു. ഇത്തരത്തിലുള്ള ഭാഷ പരിഷ്‌കൃത സമൂഹത്തിന് വച്ചുപൊറുപ്പിക്കാനാവില്ലെന്നും മോഡി പറഞ്ഞു. 

ഗോഡസെയെ കുറിച്ചു ഗാന്ധിയെ കുറിച്ചും പറഞ്ഞതെല്ലാം തീര്‍ത്തും തെറ്റാണ്. അത് വെറുക്കപ്പെടേണ്ടതും വിമര്‍ശിക്കപ്പെടേണ്ടതുമാണ്. ഇങ്ങനെ പറയുന്നവര്‍ ഭാവിയില്‍ നൂറു തവണ ചിന്തിച്ചെ സംസാരിക്കാവു- ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞു.
 

Latest News