മോഡി ഏറ്റവും വലിയ നടന്‍; ബച്ചനെ പ്രധാനമന്ത്രി ആക്കിയിരുന്നെങ്കില്‍ ഇതിലും ഭേദം-പ്രിയങ്ക

മിര്‍സാപൂര്‍- ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രാചരണത്തിന്റെ കലാശക്കൊട്ട് ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു നേരെ കോണ്‍ഗ്രസിന്റെ താരപ്രചാരക പ്രിയങ്ക ഗാന്ധി നടത്തിയ കടന്നാക്രമണത്തില്‍ ഇതിഹാസ നടന്‍ അമിതാഭ് ബച്ചനും ഒരു കൊട്ട്. 'ലോകത്തെ ഏറ്റവും വലിയ നടനെയാണ് നിങ്ങള്‍ പ്രധാനമന്ത്രിയാക്കിയിരിക്കുന്നത് എന്നു നിങ്ങള്‍ മനസ്സിലാക്കണം. പ്രധാനമന്ത്രിയായി അമിതാഭ് ബച്ചനേയും തെരഞ്ഞെടുക്കുന്നതായിരുന്നു ഭേദം. ആരും നിങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യില്ല'- യുപിയിലെ മിര്‍സാപൂരില്‍ പ്രിയങ്ക പറഞ്ഞു. പ്രിയങ്ക അച്ഛന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു ഒരു കാലത്ത് ബ ച്ചന്‍. രാജീവ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ബച്ചന്‍ അലഹാബാദില്‍ നിന്ന് മ്ത്സരിച്ചു ജയിക്കുകയും ചെയ്തിരുന്നു. ബോഫോഴ്‌സ് അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പിന്നീട് ബച്ചന്‍ ഗാന്ധി-നെഹ്‌റു കുടുംബവുമായി അകന്നത്. 1991ല്‍ രാജീവ് കൊല്ലപ്പെട്ടതോടെ ഈ ബന്ധം മുറിഞ്ഞു. 

Latest News