Sorry, you need to enable JavaScript to visit this website.

നടുറോഡില്‍ പശു; ആര്‍.എസ്.എസ് മേധാവിയുടെ അകമ്പടി വാഹനം മറിഞ്ഞു

മുംബൈ- റോഡിന്റെ നടുവില്‍ നിന്നിരുന്ന പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം തലകീഴായി മറിഞ്ഞു. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിന്റെ വാഹനത്തിന് അകമ്പടി സേവിച്ചിരുന്ന സി.ഐ.എസ്.എഫ് ജവാന്മാരുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ ഒരു സി.ഐ.എസ്.എഫ് ജവാന് പരിക്കേറ്റു.
മഹാരാഷ്ട്രയില്‍ ചാന്ദ്രപുര്‍ ജില്ലയിലെ വറോറയിലാണ് അപകടം. ചന്ദ്രാപുര്‍- നാഗ്പൂര്‍ ദേശീയ പാതയിലാണ് പശു ഗതാഗത തടസ്സം സൃഷ്ടിച്ചതും അപകടത്തിനു കാരണമായതും. പശുവിനെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ടയര്‍ പൊട്ടിയ വാഹനം തലകീഴായി മറിയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News