ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരന്തരം നുണ പറയുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ നടത്തിയ ട്രോളിലും വിവാദത്തിലും സ്വയം ഇടപെട്ട് ഓക്‌സ്‌ഫോഡ് ഡിക്ഷണറി.
ഇംഗ്ലീഷില്‍ മോഡിലൈ എന്ന പുതിയ ഒരു വാക്ക് ചേര്‍ത്തിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ ട്രോള്‍. ഫോട്ടോഷോപ്പില്‍ തയാറാക്കിയ ഡിക്ഷണറി വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ചേര്‍ത്തിരുന്നു.
ഇത് ശ്രദ്ധയില്‍ പെട്ട ഓക്‌സ്‌ഫോഡ് ഡിക്ഷണറിയുടെ വക പ്രതികരണം വന്നു. ഷെയര്‍ ചെയ്തിരിക്കുന്ന ചിത്രം വ്യാജമാണെന്നും അങ്ങനെയൊന്ന് നിലവിലില്ലെന്നുമാണ് അവര്‍ വിശദീകരിച്ചത്. സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച രാഹുല്‍ ഗാന്ധി ഓക്‌സ്‌ഫോഡ് ഡിക്ഷണറിയാണന്ന് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും അതിനോട് സാമ്യമുള്ളതായിരുന്നു.


ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ പുതിയ ഒരു വാക്ക് കൂടി ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. മേഘസിദ്ധാന്തം, റഡാര്‍, ഡിജിറ്റല്‍ ക്യാമറ, ഇമെയില്‍ തുടങ്ങിയ മോഡി ഫലിതങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോഡി ട്രോളി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
നിരന്തരം സത്യത്തെ മോഡിഫൈ ചെയ്യുക, ഇടവിടാതെയും പതിവായും നുണ പറയുക, ചെറുവിരാമം പോലും ഇല്ലാതെ നുണപറയുക തുടങ്ങിയ അര്‍ത്ഥങ്ങളാണ് മോഡിലൈ എന്ന വാക്കിന്റെ അര്‍ഥമായി നല്‍കിയിരിക്കുന്നത്. വാക്കിന്റെ വിവിധ രൂപാന്തരങ്ങളെ വാക്യത്തില്‍ പ്രയോഗിച്ചും ഉപയോഗവും അര്‍ത്ഥവും വ്യക്തമാക്കിയിട്ടുമുണ്ട്.
മോഡിലൈസ് എന്ന വെബ്‌സൈറ്റ് പോലുമുണ്ടെന്നും ലിങ്ക് നല്‍കിക്കൊണ്ട് രാഹുല്‍ പറഞ്ഞിരുന്നു.






