ഫേസ് ബുക്ക് കെണി വീണ്ടും; പാക് വനിതക്ക് വിവരങ്ങള്‍ കൈമാറിയ സൈനികന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി-സായുധ സേനയെ നാണം കെടുത്താന്‍ വീണ്ടും ഹണി ട്രാപ്പ്. പാക്കിസ്ഥാന് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന സംശയത്തില്‍ ഇന്‍ഫന്‍ട്രി ബറ്റാലിയനിലെ സൈനികനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. ഹവില്‍ദാറായ 26 കാരനാണ് പിടിയിലായതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഇന്റലിജന്‍സ് ബ്യൂറോയും മിലിറ്ററി ഇന്റലജിന്‍സും മധ്യപ്രദേശ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ക്ലാര്‍ക്ക് പിടിയിലായത്. ഫേസ് ബുക്കില്‍ പരിചയപ്പെട്ട പാക് വനിതക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്നാണ് കരുതുന്നത്. കുറച്ചു കാലമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News