പ്രജ്ഞാ സിംഗിനെതിരെ അപകീര്‍ത്തി പോസ്റ്റ്; മുംബൈയില്‍ ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍

മുംബൈ- ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂറിനേയും ഹിന്ദു മതത്തേയും അവഹേളിക്കുന്ന കുറിപ്പുകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന പരാതിയില്‍ 38 കാരനായ ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍.
സാമൂഹിക പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട് രവീന്ദ്ര തിവാരി നല്‍കിയ പരാതിയിലാണ് സുനില്‍ കുമാര്‍ നിഷാദ് എന്ന ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം മുംബൈ സെഷന്‍സ് കോടതിയിലേക്ക് മുന്‍കൂര്‍ ജാമ്യത്തിനു പോകുമ്പോഴായിരുന്നു അറസ്റ്റ്. രണ്ടു ദിവസമായി പോലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു.
ഡോക്ടറുടെ ഫേസ് ബുക്ക് പോസ്റ്റുകള്‍ ഹിന്ദു വിരുദ്ധവും ബ്രാഹ്മണ വിരുദ്ധവുമാണെന്നായിരുന്നു പോലീസില്‍ നല്‍കിയ പരാതി.

 

Latest News