Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര സൈബര്‍ തട്ടിപ്പ് സംഘത്തെ തകര്‍ത്തു; 40,000 ഇരകള്‍, നഷ്ടം ഒരു കോടി ഡോളര്‍

ഹേഗ്- കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന മാല്‍വെയറുകള്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി ഒരു കോടിയിലേറെ ഡോളര്‍ തട്ടി. തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച അന്താരാഷ്ട്ര സൈബര്‍ ക്രിമിനല്‍ സംഘത്തെ വിവിധ രാജ്യങ്ങലിലായി അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്ക, ബേള്‍ഗേറിയ, ജര്‍മനി, ജോര്‍ജിയ, മാല്‍ഡോവ, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍ പോലീസ് നടത്തിയ അന്വേഷണമാണ് സംഘത്തെ വലയിലാക്കാന്‍ സഹായകമായത്. ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങള്‍ പിടിച്ചെടുക്കുന്ന ഗോസ്‌നിം എന്ന മാല്‍വെയറാണ് സംഘം ഉപയോഗിച്ചത്. ഇങ്ങനെ ലഭിക്കുന്ന ഓണ്‍ലൈന്‍ യൂസര്‍നെയിമും പാസ് വേഡും വഴി വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. 40,000 പേരാണ് വിവിധ രാജ്യങ്ങളിലായി തട്ടിപ്പിനിരയായത്. ചെറുകിട ബിസിനസ് സ്ഥാപനങ്ങളും നിയമ സ്ഥാപനങ്ങളും അന്താരാഷ്ട്ര കോപര്‍പറേഷനുകളും  സന്നദ്ധ സംഘനകളുമാണ് പ്രധാനമായും തട്ടിപ്പിനിരയായത്.
സംഘത്തെ കുടുക്കാന്‍ നടത്തിയ പോലീസ് അന്വേഷണ വിവരങ്ങള്‍ ഹേഗിലെ യൂറോപ്യന്‍ പോലീസ് ഏജന്‍സിയായ യൂറോപോള്‍ ആസ്ഥാനത്താണ് വെളിപ്പെടുത്തിയത്. അതിര്‍ത്തി കടന്നുള്ള സഹകരണം ലഭിച്ചതാണ് സംഘത്തെ കുടുക്കാന്‍ സഹായിച്ചതെന്നും സഹകരണം മാതൃകാ പരമാണെന്നും യൂറോപോള്‍ വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് കവര്‍ന്ന പണം അമേരിക്കയിലേയും വിദേശ രാജ്യങ്ങളിലേയും ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് വെളുപ്പിച്ചിരുന്നത്. പത്ത് പേര്‍ക്കെതിരെ യു.എസിലെ പിറ്റ്‌സബര്‍ഗില്‍ കുറ്റം ചുമത്തി. ഗോസ്‌നിം മാല്‍വെയര്‍ വികസിപ്പിച്ചയാളടക്കം അഞ്ച് റഷ്യക്കാര്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണ്. മാല്‍വെയറിന്റെ നീക്കം നിരീക്ഷിച്ചതിനു പുറമെ, ഇവരണ് മറ്റു സൈബര്‍ ക്രിമിനലുകള്‍ക്ക് മാല്‍വെയര്‍ വാടകക്ക് നല്‍കിയിരുന്നത്. സംഘത്തിലെ ക്രിമിനലുകള്‍ പല രാജ്യങ്ങളിലായാണ് വിചാരണ നേരിടുന്നത്. സംഘത്തിന്റെ നേതാവും സാങ്കേതിക സഹായിയും ജോര്‍ജിയയിലാണ് കുടുങ്ങിയത്. തട്ടിപ്പ് നടത്താന്‍ ബാങ്ക് അക്കൗണ്ടകളും മറ്റും കൈകാര്യം ചെയ്തിരുന്ന ഒരാളെ ബള്‍ഗേറിയയില്‍നിന്ന് അമേരിക്കയിലേക്ക് നാടകുടത്തിയിട്ടുണ്ട്. നെറ്റ് വര്‍ക്കുകകളില്‍ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ മാല്‍വെയറിനെ എന്‍ക്രിപ്റ്റ് ചെയ്തയാള്‍ മൊള്‍ഡോവയിലാണ് വിചാരണ നേരിടുന്നത്. ജര്‍മനില്‍ രണ്ട് പേര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നേരിടുന്നു.

 

 

Latest News