Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍  ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി 

ലാഹോര്‍-ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി.  മെയ് 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്.  പ്രതിരോധ വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ വ്യോമപാത ഉടന്‍ തുറക്കേണ്ടെന്ന തീരുമാനമെടുത്തതായി മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. വിലക്ക് നീക്കുന്നത് സംബന്ധിച്ച് മെയ് 30 ന് തീരുമാനമെടുക്കും. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് പൂര്‍ണ്ണമാകുന്നതുവരെ വ്യോമപാത തുറക്കാനുള്ള സാധ്യതയില്ലെന്ന് പാക് വിവര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി നേരത്തേ വ്യക്തമാക്കിയിരുന്നു.  
ബാലാക്കോട്ട് ആക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമപാത പൂര്‍ണമായി അടച്ചിരുന്നെങ്കിലും ഇന്ത്യ, തായ്‌ലാന്‍ഡ്, മലേഷ്യ എന്നിവയൊഴികെ മറ്റു രാജ്യങ്ങള്‍ക്കുള്ള വിലക്ക് മാര്‍ച്ച് 27 ന് നീക്കിയിരുന്നു.

Latest News