വായ്ക്കുള്ളില്‍ പൊട്ടിത്തെറി; ചികിത്സയ്ക്കിടെ യുവതി മരിച്ചു

അലിഗഢ്- യുപിയിലെ അലിഗഢില്‍ ചികിത്സയ്ക്കിടെ വായ്ക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായി യുവതി മരിച്ചു. വിഷം കഴിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായണ് യുവതിയെ അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ യുവതിയുടെ വായില്‍ വലിച്ചെടുക്കല്‍ പൈപ്പ് ഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. യുവതി സള്‍ഫ്യൂരിക് ആസിഡ് ആയിരിക്കാം കഴിച്ചതെന്നും ഇത് വായുവുമായി കൂടിച്ചേര്‍ന്നാല്‍ പൊട്ടിത്തെറിയുണ്ടാകാന്‍ സാധ്യത ഏറെയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിശദമായ പരിശോദന നടത്തിയ ശേഷം പൊട്ടിത്തെറിയുടെ കാരണ സ്ഥിരീകരിക്കാനാകൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

Latest News