Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടിക് ടോക്: പേടി വേണ്ട; സുരക്ഷിതത്വം ഉറപ്പാക്കാൻ പുതിയ ഫീച്ചറുകൾ

ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ്ടിക് ടോക് നിരോധനത്തിൽ മുഴച്ചു നിന്ന കാരണങ്ങളിലൊന്ന്.കർശന ഉപാധികളോടെ നിരോധനം നീക്കി വീണ്ടുമെത്തിയആപ്പിൽ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒട്ടേറെ സവിശേഷതകൾ കമ്പനി പുതുതായിഅവതരിപ്പിച്ചിട്ടുണ്ട് . 13 വ്യത്യസ്ത തരംസേഫ്റ്റി ഫീച്ചറുകളുമായാണ് ടിക് ടോക് വീണ്ടുമെത്തിയിരിക്കുന്നത്.
എടുത്തു പറയേണ്ട സവിശേഷതയാണ് 'റെസ്ട്രിക്റ്റഡ് മോഡ്. രക്ഷിതാക്കൾക്ക് ഈ മോഡ് ക്രമീകരിച്ച്
ആപ്പിലുള്ള അനാവശ്യ കണ്ടന്റുകൾ കുട്ടികൾ കാണുന്നതുംഉപയോഗിക്കുന്നതും തടയാൻസാധിക്കും. കൂടാതെകുട്ടികൾ ടിക് ടോക് ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കുന്നതിനും ആപ്പിൽ സവിധാനമുണ്ട്.
പുതുതായി അവതരിപ്പിച്ചിരിക്കുന്നമറ്റൊരു ഫീച്ചറാണ് ' ഏജ് ഗേറ്റ് ഫീച്ചർ', ഇതുപയോഗിച്ചാൽ,13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ല.
സുരക്ഷിതത്വം കൂട്ടുന്നതിനായുള്ളമറ്റൊരു സവിശേഷതയാണ് 'റിസ്‌ക് വാണിങ് ടാഗ്'.
അപകടകരമെന്നു കരുതുന്നതോ അല്ലെങ്കിൽ അതിരു വിട്ട കായികാഭ്യാസമോ കാരണം പേടി തോന്നുന്നതോ ആയ വീഡിയോകളിൽ ഈ ടാഗ് ഉപയോഗിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. നിഷേധാർഹമായതും അനുചിതവുമായ കണ്ടന്റുകൾ റിപ്പോർട്ട് ചെയ്യാനുള്ള ഫീച്ചറും ടിക് ടോക് ഒരുക്കിയിട്ടുണ്ട്.
സ്വകാര്യതയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ഒരു വലിയ ഉൽക്കണ്ഠ. ലൈക്കുകളും കമന്റുകളും കൂടുതൽകിട്ടുന്നതിനായി പലപ്പോഴും സ്വകാര്യതയിൽ അയവു വരുത്തേണ്ടിവരാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ അക്കൗണ്ടിന്റെ പൂർണ നിയന്ത്രണം ടിക് ടോക് നിങ്ങൾക്ക് നൽകുന്നു. പ്രൈവസി സെറ്റിങ് നിങ്ങൾക്ക് യഥേഷ്ടം മാറ്റുവാൻ പറ്റുന്ന തരത്തിലാണ് നൽകിയിട്ടുള്ളത്.
അസഭ്യം, അശ്ലീലം,വെറുപ്പ്,വിദ്വേഷം, അവഹേളനം തുടങ്ങിയവ അടങ്ങിയകമന്റുകൾ നീക്കം ചെയ്യാനുള്ള ഓപ്ഷനുകളോട് കൂടി 'ഫിൽറ്റർ കമൻറ്‌സ്' എന്ന ഫീച്ചറും പുതുതായി ആപ്പിലുണ്ട്. ആപ്പിൽ എന്തൊക്കെ പോസ്റ്റ് ചെയ്യാം, എന്തൊക്കെ പോസ്റ്റ് ചെയ്യാൻ പാടില്ല എന്നതിനെ കുറിച്ച് കമ്മ്യൂണിറ്റി ഗൈഡ്ലൈൻ മലയാളമുൾപ്പടെ 10 ഭാഷകളിൽ ലഭ്യമാണ്.
കൂടാതെ,ആപ്പിലൂടെയുള്ള അവഹേളനങ്ങളനങ്ങൾ നേരിടേണ്ടതെങ്ങനെ, സ്വകാര്യത സൂക്ഷിക്കാനുള്ള വഴികൾ, ശക്തമായ പാസ്‌വേഡ് എങ്ങനെ ഉണ്ടാക്കാം എന്നിങ്ങനെ സുരക്ഷയ്ക്കായുള്ള ഹെല്പ് സെന്റർ വെബ്സൈറ്റും 10 ഭാഷകളിൽ ആപ്പിൽ ലഭ്യമാണ്.


 

Latest News