എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയടക്കം മൂന്ന് മലയാളികള്‍ കഞ്ചാവുമായി പിടിയില്‍

ബംഗളൂരു- എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയടക്കം മൂന്ന് മലയാളികളെ 23 കിലോ കഞ്ചാവ് സഹിതം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കള്ളയാര്‍ സ്വദേശിയും ആന്ധ്രപ്രദേശിലെ കാക്കിനാഡ ആദിത്യ കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയുമായ ജോണ്‍ ജോണ്‍, കുട്ടനാട് കാവാലം സ്വദേശി ശ്യാം ദാസ്, ആലപ്പുഴ സ്വദേശി അരീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. സി.സി.ബി നടത്തിയ റെയ്ഡിലാണ് 4.66 ലക്ഷം രൂപ വില വരുന്ന കഞ്ചാവ് പിടിച്ചത്. കേരളത്തില്‍നിന്നും വിശാഖപട്ടണത്തുനിന്നും വാങ്ങുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി ബംഗളൂരുവിലെ വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ക്കുമാണ് വിതരണം ചെയ്തിരുന്നത്.

 

 

Latest News