Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസാനിൽ വാഹനാപകടം; അഞ്ചു മരണം

ജിസാൻ- പ്രവിശ്യയിലെ അൽസ്വവാരിമ, അൽമുദായാ റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരണപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടു കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. അൽമുദായാ പോലീസും റെഡ് ക്രസന്റും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തി. 
ലൈത്തിലുണ്ടായ മറ്റൊരു അപകടത്തിൽ അധ്യാപിക മരണപ്പെടുകയും ബാലന് പരിക്കേൽക്കുകയും ചെയ്തു. ഇക്‌രിമ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുവരെയും കാറിടിക്കുകയായിരുന്നു. പത്തൊമ്പതുകാരൻ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ ബാലനെ ലൈത്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവായ ബാലനൊപ്പം അത്താഴത്തിന് തൊട്ടുമുമ്പ് വീട്ടിലേക്ക് മടങ്ങുന്നതിന് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അധ്യാപികയെ കാറിടിച്ചത്. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ലൈത്ത് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി.

Latest News