സൗദി മുൻ ഇൻഫർമേഷൻ മന്ത്രി അലി അൽശാഇർ അന്തരിച്ചു

അലി അൽശാഇർ

മദീന- മുൻ ഇൻഫർമേഷൻ മന്ത്രി അലി ബിൻ ഹസൻ അൽശാഇർ അന്തരിച്ചു. ഇന്നലെ വൈകീട്ട് അസർ നമസ്‌കാരാനന്തരം മസ്ജിദുന്നബവിയിൽ മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മൃതദേഹം ജന്നത്തുൽബഖീഅ് ഖബർസ്ഥാനിൽ മറവു ചെയ്തു. ഫഹദ് രാജാവിന്റെ കാലത്താണ് അലി അൽശാഇർ ഇൻഫർമേഷൻ മന്ത്രിയായി സേവനമനുഷ്ഠിച്ചത്. നയതന്ത്ര, രാഷ്ട്രീയ മേഖലകളിൽ നിരവധി ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ 1996 ൽ റോയൽ കോർട്ട് ഉപദേഷ്ടാവായാണ് പ്രവർത്തിച്ചത്. 

 

Latest News