Sorry, you need to enable JavaScript to visit this website.

കേരളത്തിലെ സ്റ്റാർട്ട്അപ് നിക്ഷേപങ്ങൾക്ക്  സർക്കാർ പങ്കാളിത്തമുള്ള  ഫണ്ടിംഗ് വരുന്നു

സ്റ്റാർട്ടപ് സംരംഭങ്ങളുടെ ശൈശവ ദശയിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്കായി സർക്കാർ തലത്തിൽ വെർച്വൽ സംവിധാനം കൊണ്ടുവരുമെന്ന് സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. സ്റ്റാർട്ടപ്പ് സംരംഭങ്ങളിലെ നിക്ഷേപം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ കൊച്ചിയിൽ സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിനു സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ മാത്രം ഒരു വർഷം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇവയിൽ വളരെ കുറച്ചു മാത്രമേ മൂന്നു കൊല്ലത്തിൽ കൂടുതൽ നിലനിൽക്കുന്നുള്ളൂവെന്ന് ഐ.ടി സെക്രട്ടറി ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ മികച്ച സ്റ്റാർട്ടപ്പുകൾ നിക്ഷേപമില്ലാത്തതിന്റെ കുറവിൽ ഇല്ലാതാകരുത്. അതിനായി ഇപ്പോൾ തന്നെ സ്വകാര്യ മേഖലയിൽ സംവിധാനങ്ങളുണ്ട്. ഇത്തരത്തിൽ വെർച്വൽ സംവിധാനം സർക്കാർ മേഖലയിലും വേണമെന്ന് ശിവശങ്കർ നിർദേശിച്ചു.
നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് സർക്കാർ ഫണ്ടിംഗിന്റെ സഹായത്തോടെ സ്വകാര്യ എയ്ഞ്ജൽ നിക്ഷേപകരെ ആശ്രയിക്കാനാണ് പദ്ധതിയെന്ന് കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥ് പറഞ്ഞു. സർക്കാരിന്റെ വെർച്വൽ സംവിധാനം കൂടി വരുന്നതോടെ നിക്ഷേപകരിൽ വിശ്വാസം വളർത്താനാകും. നിക്ഷേപത്തോടൊപ്പം സാങ്കേതികമായ സഹായം നൽകാനും കഴിയുന്ന ആക്‌സിലറേറ്റർമാരെ സംസ്ഥാനത്തേക്ക് എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാർട്ടപ്പുകളുടെ ശൈശവ ദശയിൽ നടത്തുന്ന നിക്ഷേപങ്ങൾ എയ്ഞ്ജൽ നിക്ഷേപങ്ങൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. അടുത്ത രണ്ട് വർഷങ്ങൾ ഇന്ത്യയിൽ എയ്ഞ്ജൽ നിക്ഷേപം നടത്താനുള്ള സുവർണാവസരമാണെന്നു ഈ വിഷയത്തിൽ സംസാരിച്ച ലെറ്റ്‌സ് വെഞ്ച്വർ  വൈസ് പ്രസിഡന്റ് ചൈതന്യ രാമലിംഗ ഗൗഡ പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെ എണ്ണം കൂടുതലാണെങ്കിലും പലതും മികച്ച ആശയങ്ങളാണ്. മികച്ച പ്രകടനം നടത്തുന്ന സംരംഭങ്ങളെ കണ്ടെത്തുകയെന്നത് ശ്രമകരമായ ജോലിയാണ്. ഗവേഷണം, സാങ്കേതിക വിദ്യാ സഹായം എന്നിവ ഇത്തരം നിക്ഷേപം നടത്താനാഗ്രഹിക്കുന്നവർക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമാണ്. വെർച്വൽ സംവിധാനമെന്ന ആശയം മികച്ചതാണെന്നും ചൈതന്യ പറഞ്ഞു.
എല്ലായ്‌പ്പോഴും മികച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നത് അത്ര സാധ്യമായ കാര്യമാകില്ലെന്ന് നെക്സ്റ്റ് എജ്യൂക്കേഷൻ സഹ സ്ഥാപകനായ രവീന്ദ്രനാഥ കാമത്ത് പറഞ്ഞു. സ്റ്റാർട്ടപ്പുകളിൽ ജീവിതം തുടങ്ങിയ താൻ ഇന്ന് എയ്ഞ്ജൽ നിക്ഷേപകൻ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാർത്ഥി സ്റ്റാർട്ടപ്പായ മോബ്മിയിൽ നിക്ഷേം നടത്തിയ അനുഭവം അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.
സ്റ്റാർട്ടപ് മേഖലയിൽ വിജയം കൊയ്ത സംരംഭകർ തങ്ങളുടെ ജീവിത കഥ സദസ്സിനു മുന്നിൽ പങ്കു വെച്ചു. മാനവികത, സാങ്കേതിക വിദ്യ, ശാസ്ത്രം എന്നിവ സംയോജിപ്പിച്ചു മാത്രമേ മികച്ച സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ സാധിക്കൂവെന്ന് സമ്മേളനത്തിൽ ആദ്യം സംസാരിച്ച എംബ്രേസ് ഇന്നൊവേഷൻ പ്രതിനിധി രാഹുൽ അലക്‌സ് പണിക്കർ പറഞ്ഞു. വളർച്ചയെത്താതെ ജനിക്കുന്ന കുട്ടികൾക്കായി ഇൻകുബേറ്ററിനു പകരം ഉപയോഗിക്കാവുന്ന സംവിധാനം വികസിപ്പിച്ചെടുത്ത അനുഭവവും അദ്ദേഹം വിവരിച്ചു. 
ബൈജുസ് ലേണിംഗ് ആപ്പിൽ നിന്നെത്തിയ അർജുൻ മോഹൻ, എങ്ങയാണ് സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നത്                         
എന്ന വിഷയത്തിൽ ഉൾക്കാഴ്ച നൽകി. എസ്..ഇഎ ഫണ്ട് പാർട്ട്ണർ അശോക് ജി, സെക്യൂറ ഇൻസ്റ്റെ്മന്റ് മാനേജ്മന്റ് എം.ഡി മെഹ്ബൂബ് എം.എ, യൂണികോൺ വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അനിൽ ജോഷി. ഷിലൻ സഗുണൻ, എസ്.എസ് കൺസൽട്ടന്റ എന്നിവർ നിക്ഷേപങ്ങളുടെ സാധ്യതകളെ കുറിച്ച് വിവരിച്ചു.
സ്വന്തമായി സ്റ്റാർട്ടപ് സംരംഭങ്ങൾ തുടങ്ങി വിജയം കൈവരിച്ച നാലു
സംരംഭകരുടെ ചർച്ചയും മികച്ചു നിന്നു. പത്തനാപുരം ഗ്രാമത്തിൽ നിന്നും കോർപറേറ്റ് 360 എന്ന പേരിൽ ഐ.ടി കമ്പനി പടുത്തുയർത്തിയ വരുൺ ചന്ദ്രൻ, യൂണിറ്റി ലിവിംഗ് സി.ഇ.ഒ  ജിതിൻ ശ്രീധർ, അഗ്രമ ഇൻഫോടെക് സി.ഇ.ഒ അനൂപ് ബാലകൃഷ്ണൻ, ശാസ്ത്ര റോബോടിക്‌സ് ഇന്ത്യ ലിമിറ്റഡ് സി.ഇ.ഒ അരോണിൻ പി തുടങ്ങിയവരും അനുഭവങ്ങൾ സദസ്സിനു മുന്നിൽ പങ്കുവെച്ചു.

Latest News