വിമാന യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചു; വിമാനം യുഎഇയില്‍ അടിയന്തിരമായി ഇറക്കി

അബുദബി- ന്യൂദല്‍ഹിയില്‍ നിന്നും ഇറ്റലിയിലെ മിലാനിലേക്ക് പറക്കുകയായിരുന്ന അലിറ്റാലിയ വിമാനത്തിലെ യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായ യുഎഇ തലസ്ഥാനമായി അബുദബിയില്‍ ഇറക്കി. രാജസ്ഥാന്‍ സ്വദേശി 52കാരനായ കൈലാശ് സൈനിയാണ് മരിച്ചത്. 26കാരനായ മകന്‍ ഹീര ലാലിനൊപ്പം യാത്ര ചെയ്യുകയായിരുന്നു സൈനി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അബുദബി രാജ്യാന്തര വിമാനത്താവളത്തിലിറക്കിയ വിമാനത്തില്‍ നിന്നും മൃതദേഹം മഫ്‌റഖ് ഹോസ്പിറ്റലിലേക്കു മാറ്റുകയും നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച ഇത്തിഹാദ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയച്ചു.

Latest News