Sorry, you need to enable JavaScript to visit this website.

റമദാനെ വാനോളം പുകഴ്ത്തി ട്രംപ്; വിവാദങ്ങള്‍ ബാക്കി-video

വാഷിംഗ്ടണ്‍- ഇസ്ലാമിനേയും വിശുദ്ധ റമദാനേയും വാനോളം പുകഴ്ത്തിയെങ്കിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ഇക്കുറിയും അമേരിക്കയിലെ മുസ്ലിം സംഘടനകളെ ഒഴിച്ചുനിര്‍ത്തി.
മുസ്ലിം ഭൂരിപക്ഷ നാടുകളിലെ അംബാസഡര്‍മാരേയും നയതന്ത്ര ഉദ്യോഗസ്ഥരേയും ഇഫ്താറിന് ക്ഷണിക്കാന്‍ സാധിച്ചത് തന്റെ സവിശേഷ ഭാഗ്യമായി കരുതന്നുവെന്ന് ട്രംപ് പറഞ്ഞു.  മറ്റുള്ളവര്‍ക്ക് സേവനങ്ങള്‍ അര്‍പ്പിക്കുന്ന സഹാനുഭൂതിയാണ് റമദാന്റെ പ്രത്യേകത. കുടുംബങ്ങളേയും സമുദായങ്ങളേയും അത് അടുപ്പിക്കുന്നു. സമാധാനത്തോടെയും സഹിഷ്ണുതയോടെയും പ്രതീക്ഷകളോടെയും ജനങ്ങള്‍ ഒന്നിക്കുന്ന സന്ദര്‍ഭമാണ് റമദാന്‍-ട്രംപ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും അമേരിക്കയിലെ മുസ്ലിം സംഘടകളേയും ജനപ്രതിനിധികളേയും ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണിച്ചില്ല. പ്രസിഡന്റ് ട്രംപ് ഒരുക്കിയ രണ്ടാമത്തെ ഇഫ്താറാണിത്. 2017 ല്‍ അദ്ദേഹം ഇഫ്താര്‍ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. 1996 ല്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനാണ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് ആരംഭിച്ചത്. പാരമ്പര്യം തകര്‍ത്തതിന് ട്രംപിനെതിരെ വിമര്‍ശമയുര്‍ന്നിരുന്നു.
ക്ലിന്റണ്‍, ബുഷ്, ഒബാമ എന്നീ പ്രസിഡന്റുമാര്‍ സംഘടിപ്പിച്ച ഇഫ്താറുകളില്‍ അമേരിക്കയിലെ മുസ്ലിം സംഘടനകളെ പ്രത്യേകം ക്ഷണിച്ചിരുന്നു.
മുസ്ലിം വിരുദ്ധനായും കുടിയേറ്റ വിരുദ്ധനായും വെള്ള മേധാവിത്വത്തെ പിന്തുണക്കുന്നയാളായും അറിയപ്പെടുന്ന പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ക്ഷണിക്കാതിരുന്നത് നന്നായെന്നാണ് അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്്‌ലാമിക് റിലേഷന്‍സ് (കെയര്‍) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിഹാദ് അവാദ് പ്രതികരിച്ചത്. മുസ്ലിംകള്‍ക്കെതിരേയും ഇതര വര്‍ണ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും വംശീയ നയങ്ങള്‍ തുടരുന്ന പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഇഫ്താറില്‍ പങ്കെടുക്കുന്നത് തങ്ങള്‍ക്ക് അരോചകമായേനെ എന്നും അദ്ദേഹം പറഞ്ഞു.
യു.എസ് കോണ്‍ഗ്രസിലെ മുസ്ലിംകളായ അംഗങ്ങള്‍ മുന്‍ ഇഫ്താറുകളില്‍ സംബന്ധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇല്‍ഹാന്‍ ഉമറിന്റേയും റഷീദ താലബിന്റേയും അസാന്നിധ്യം ശദ്ധിക്കപ്പെട്ടു. ആദ്യമായി കോണ്‍ഗ്രസിലെത്തിയ രണ്ട് മുസ്ലിം വനിതകള്‍ക്കെതിരെയും ട്രംപ് ഈയിടെ ട്വിറ്റര്‍ ആക്രമണം നടത്തിയിരുന്നു.

 

Latest News